എടവണ്ണപ്പാറ: കിഴിശ്ശേരി സബ്ജില്ല നീന്തല്‍ മത്സരത്തില്‍ ചീക്കോട് കെ.കെ.എം. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍, ഇസ്സത്ത് ഹൈസ്‌കൂള്‍ രണ്ടും മുന്നും സ്ഥാനക്കാരായി. യു.പി. വിഭാഗത്തില്‍ വി.പി.എ.യു.പി.എസ്. വിളയില്‍ പറപ്പൂര്‍ ഒന്നാം സ്ഥാനവും പുളിയക്കോട് യു.പി. സ്‌കൂള്‍, അല്‍അന്‍സാര്‍ യു.പി. സ്‌കൂള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.വാലില്ലാപ്പുഴ നീന്തല്‍കുളത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വാഴക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അലി മത്സരം ഉദ്ഘാടനം ചെയ്തു. കെ.പി. രാഘവന്‍, ഒ.പി. സാദിഖ്അലി, ജാബിര്‍, അഫ്‌സല്‍, മുനീര്‍ബാബു, ഏലിയാസ്, നാസര്‍ വാഴക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 comments:
Post a Comment