കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിമാനത്താവള അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നെടിയിരുപ്പില്‍നിന്ന് 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ യൂത്ത്‌ലീഗ് നെടിയിരുപ്പ് പഞ്ചായത്ത് കമ്മിറ്റി രംഗത്തിറങ്ങി. നേരത്തെ ഏറ്റെടുത്ത ഭൂമി ഉപയോഗിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പുതുതായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സമരം നടത്താന്‍ തീരുമാനിച്ചു. വിഷയം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉപസമിതിയെയും ചുമതലപ്പെടുത്തി.പി.പി.എ റസാഖ് അധ്യക്ഷത വഹിച്ചു. കെ.കെ. റഷീദ് സ്വാഗതവും എം.പി. ഇര്‍ഷാദ് നന്ദിയും പറഞ്ഞു.ജനങ്ങളെ കുടിയൊഴീപ്പിക്കാനുള്ള നീക്കത്തില്‍ മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു.സംസ്ഥാന യൂത്ത്‌ലീഗ് സെക്രട്ടറി അഷറഫ് മാടാന്‍ ഉദ്ഘാടനംചെയ്തു. റഫീഖ് മധുരക്കുഴി അധ്യക്ഷത വഹിച്ചു. അഡ്വ. എം.കെ. നൗഷാദ്, നൗഷാദ് മണ്ണിശ്ശേരി, സി.ടി. മുഹമ്മദ്, അഡ്വ. കെ.പി. കാസിം, ഇ.ടി. ബഷീര്‍, പി.കെ.എം ഷഹീദ്, പി.കെ.എ ഹക്കീം, എ.ടി. അബ്ദുള്‍കരീം, ശരീഫ് പാലാട്ട്, എന്‍.എ. കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.കെ.എ. ബഷീര്‍ സ്വാഗതവും കെ.ടി. സക്കീര്‍ബാബു നന്ദിയും പറഞ്ഞു.
Courtesy:mathrubhumi
0 comments:
Post a Comment