Thursday, September 19, 2013

പുതിയ സൗത്ത് ബീച്ചിന് പുതിയ മുഖം

കോഴിക്കോട്: നഗരവികസനം ഇനി സൗത്ത് ബീച്ചിലേക്കും. ബീച്ച് സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി സൗത്ത് ബീച്ച് വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍നാലിന് നടക്കും.സൗത്ത് ബീച്ച് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷതവഹിക്കും.കമ്പിത്തപാല്‍ ഓഫീസിന് മുന്‍വശം മുതല്‍ സൗത്ത് ബീച്ചിലെ പെട്രോള്‍ബങ്ക് വരെയാണ് ആദ്യഘട്ടം നവീകരിക്കുന്നത്. 3.85 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ബീച്ചില്‍ ഇപ്പോള്‍ കാണുന്നതുപോലെ അവിടെയും നടപ്പാത ഒരുക്കി ഇരിപ്പിടം നിര്‍മിക്കും. അലങ്കാരദീപങ്ങള്‍ സ്ഥാപിക്കും. സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ കടലിനോട് ചേര്‍ന്ന് അവസരം ഒരുക്കും.പ്രവൃത്തിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായാല്‍, പ്രവൃത്തി മുഹമ്മദാലി കടപ്പുറം വരെ വ്യാപിപ്പിക്കും. ചാപ്പയില്‍ ഭാഗത്തുള്ളവരെ പുനരധിവസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് നിലവിലുള്ള ലോറി സ്റ്റാന്‍ഡ് മൂന്നുമാസത്തിനകം മാറ്റും.ബീച്ച് വികസനം നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ എത്തുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ ഉയര്‍ത്തുന്ന ആവശ്യമാണ് സൗത്ത് ബീച്ച് വികസനം. മുനീര്‍ മന്ത്രിയായതോടെ വിഷയം വീണ്ടും ഗൗരവമായി എടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്.സൗത്ത് ബീച്ച് വികസിക്കുന്നതോടെ വന്‍മാറ്റമാണ് നഗരത്തിന് ഉണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ ഇവിടം മയക്കുമരുന്നിന്റെ കേന്ദ്രമാണ്. ലോറി സ്റ്റാന്‍ഡിന്റെ പിന്‍ഭാഗങ്ങളും പൂര്‍ത്തികരിക്കാത്ത സ്വീമ്മിങ്പൂളിന്റെ പരിസരവും ഇത്തരം കേന്ദ്രമാണ്. ഇതിനൊക്കെ പരിഹാരമാകും സൗത്ത് ബീച്ച് വികസനം.

0 comments:

Post a Comment